
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ ഐ ടി ഐ-കളിലെ ഇൻസ്ട്രക്ടർമാർ അർഹമായ പ്രമോഷൻ ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ വർഷങ്ങളായി വലിയ അവഗണനയും വിവേചനവുമാണ് വകുപ്പിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. ശാസ്ത്രീയമായ പഠനമോ പ്രായോഗിക വശങ്ങളോ പരിശോധിക്കാതെ വകുപ്പിലെ തസ്തികകൾ പുനഃക്രമീകരിച്ച് ഉത്തരവിറക്കിയതിന് എതിരെ സംഘടന കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. കോടതി നിർദേശ പ്രകാരം സർക്കാർ പുതിയ കമ്മിറ്റി രൂപീകരിക്കാൻ നിർദേശം നൽകി. കൂടാതെ, അധ്യാപക ജീവനക്കാരുടെ ഗ്രേഡേഷൻ ലിസ്റ്റുകൾ കൃത്യമായി തയ്യാറാക്കാതിരിക്കുക, സമയബന്ധിതമായ പ്രൊമോഷൻ നൽകാതിരിക്കുക തുടങ്ങിയ നിരവധി അവഗണനകളും ബുദ്ധിമുട്ടുകളുമാണ് ഇൻസ്ട്രക്ടർമാർ നേരിടുന്നത് ഈ വിഷയങ്ങളിൽ എല്ലാം സംഘടന കൃത്യമായി ഇടപെടൽ നടത്തി വരുന്നു..
നിലവിൽ ട്രെയിനികൾക്ക് ശനിയാഴ്ച അവധി ആണ് , സംസ്ഥാനത്തെ മറ്റെല്ലാ വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപക ജീവനക്കാർക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ ഐ.ടി.ഐ-കളിൽ ട്രെയിനികൾക്ക് ശനിയാഴ്ച അവധി നൽകിയപ്പോഴും അധ്യാപകർക്ക് അത് ബാധകമാക്കാത്ത വിവേചനപരമായ സാഹചര്യമാണ് നിലവിലുള്ളത്. ഇൻസ്ട്രക്ടർമാർക്ക് ശനി അവധി നൽകുന്നതിന് ഉള്ള ഇടപെടൽ നടത്തി വരുന്നു.
AITT exam observer renumaration കൂടാതെ examiner ക്ക് renumaration പരിഷ്കരിക്കുക എന്നി ആവിശ്യം ഉന്നയിച്ചു 2024 ഇൽ സംഘടന നൽകിയ നിവേദനം അതിന്റെ അവസാന ഘട്ടത്തിൽ ആണെന്ന് അറിയാൻ കഴിഞ്ഞു ഇപ്പോൾ ഒരു reminder കൂടി നൽകിയിട്ടുണ്ട്. ഇൻസ്ട്രക്ടർ തസ്തികയുടെ പുനർനാമകരണം, കളക്ടർ പ്രഖ്യാപിക്കുന്ന അവധിയിൽ വ്യക്തത തുടങ്ങിയ നിരവധി വിഷയങ്ങളിൽ സംഘടന സജീവമായ ഇടപെടൽ നടത്തി വരുന്നു..
അവകാശങ്ങൾ ആരും ദാനമായി നൽകുന്നതല്ല; സംഘടിതമായ പോരാട്ടത്തിലൂടെ നേടിയെടുക്കുന്നതാണ്. വർഷങ്ങളായി ഇൻസ്ട്രക്ടർമാർ നേരിടുന്ന അവഗണനയ്ക്കും വിവേചനത്തിനും അനീതിക്കുമെതിരെ സംഘടന ശക്തമായ നിലപാടോടെ മുന്നോട്ടുപോകുകയാണ്. ശനിയാഴ്ച അവധി, സമയബന്ധിത പ്രമോഷൻ, കൃത്യമായ ഗ്രേഡേഷൻ ലിസ്റ്റ്, AITT പരീക്ഷാ പ്രതിഫല പരിഷ്കരണം, ഇൻസ്ട്രക്ടർ തസ്തികയുടെ പുനർനാമകരണം ഉൾപ്പെടെ ഓരോ ന്യായമായ ആവശ്യവും നേടിയെടുക്കുന്നതുവരെ സംഘടനയുടെ ഇടപെടലും പോരാട്ടവും തുടരും. ആവശ്യമായിടത്ത് ഭരണതലത്തിലും നിയമപരമായും ശക്തമായ നടപടികൾ സ്വീകരിക്കാൻ സംഘടന മടിക്കില്ല. അവകാശ സംരക്ഷണത്തിനും തൊഴിൽ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും എല്ലാ ഇൻസ്ട്രക്ടർമാരും സംഘടനയുടെ കരുത്തായി അണിനിരക്കുക. നമ്മുടെ ഐക്യമാണ് നമ്മുടെ ശക്തി; നമ്മുടെ പോരാട്ടമാണ് നമ്മുടെ വിജയം.




Leave a Reply